മദീനയില്‍ നിന്ന് മടങ്ങവെ വാഹനം ഒട്ടകത്തെ ഇടിച്ചു മറിഞ്ഞു; മലയാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 02:37 PM  |  

Last Updated: 08th November 2021 02:37 PM  |   A+A-   |  

rishad

റിഷാദ്


ജിദ്ദ: മദീനയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന രണ്ടു മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും വാഹനമോടിച്ചിരുന്ന യുവാവിനുമടക്കം പരിക്കുണ്ട്.

ജിദ്ദയില്‍ നിന്നുള്ള ഒരു കുടുംബവും ജിസാനില്‍ നിന്നെത്തിയ മറ്റൊരു കുടുംബവും ഒന്നിച്ച് ഇന്നോവ കാറില്‍ ജിദ്ദയില്‍ നിന്ന് മദീനയിലെത്തി സന്ദര്‍ശനം കഴിഞ്ഞ് ബദര്‍ വഴി മടങ്ങുന്നതിനിടെയായിരുന്നു അപകടം. 

പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റിഷാദ് അലിയുടെ മൃതദേഹം റാബഖ് ആശുപത്രി മോര്‍ച്ചറിയിലില്‍ സൂക്ഷിക്കിയിരിക്കുകയാണ്. മറ്റു നടപടിക്രമങ്ങള്‍ക്കായി അതികൃതരോടൊപ്പം കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.