റോഡരികിൽ തള്ളിയ മാലിന്യത്തിൽ ചവിട്ടി തെന്നി വീണു; വയോധികന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 10:47 AM  |  

Last Updated: 08th November 2021 10:47 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊച്ചി: റോഡരികിൽ തള്ളിയ മാലിന്യത്തിൽ ചവിട്ടി തെന്നി വീണ് വയോധികൻ മരിച്ചു. എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പിന് സമീപമാണ് ദാരുണ സംഭവം. കാട്ടിപ്പറമ്പ് സ്വദേശി പട്ടാളത്തിൽ ജോർജ് (92) ആണ് മരിച്ചത്. ശുചിമുറി മാലിന്യം റോഡരികിൽ തള്ളിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. 

ഇന്ന് പുലർച്ചെയാണ് സംഭവം. കണ്ണമാലിയിൽ നിന്ന് പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു ജോർജ്. അതിനിടെയാണ് അപകടമുണ്ടായത്. 

മാലിന്യത്തിൽ ചവിട്ടിയപ്പോൾ തെന്നി റോഡരികിലെ ഓടയിലേക്ക് തലയടിച്ച് വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ ആരംഭിച്ചു.