അടിവസ്ത്രത്തിനുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 10:15 PM  |  

Last Updated: 09th November 2021 10:15 PM  |   A+A-   |  

Karipur airport

ഫയല്‍ ചിത്രം

 

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവത്തില്‍ നിന്നും രണ്ടുകിലോ സ്വര്‍ണം പിടികൂടി.  യുവതിയില്‍ നിന്നാണ് ഒരുകോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് യുവതി പിടിയിലായത്.