കല്‍പ്പാത്തി രഥോത്സവത്തിന് അനുമതിയില്ല; പ്രതിഷേധം

രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമായി ഉത്സവം നടത്തണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി നിഷേധിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമായി ഉത്സവം നടത്തണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. ക്ഷേത്രത്തില്‍ പരമാവധി 100 പേര്‍ക്കും അഗ്രഹാര വീഥിയില്‍ 200 പേര്‍ക്കും പങ്കെടുക്കാമെന്നാണ് മുന്‍പ് അനുമതി നല്‍കിയത്.

രഥപ്രയാണത്തിന് 200 പേരെ പങ്കെടുപ്പിച്ച് നടത്താന്‍ അനുമതിയില്ല. ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് രഥോത്സവ ഭരണസമിതിയ്ക്കുളളത്. നവംബര്‍ 14 മുതല്‍ 16 വരെയാണ് ഇത്തവണ രഥോത്സവം. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വര്‍ഷം ചടങ്ങായാണ് ഉത്സവം നടന്നത്.

വലിയ രഥങ്ങള്‍ക്ക് അനുമതിയില്ല. കാളയെക്കൊണ്ട് വലിക്കുന്ന ചെറിയ രഥങ്ങളേ ഉത്സവത്തിന് ഉപയോഗിക്കൂ.ഇതോടെ രഥോത്സവം ചടങ്ങ് മാത്രമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com