32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7 ന് ഉപതെരഞ്ഞെടുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 04:54 PM  |  

Last Updated: 10th November 2021 04:54 PM  |   A+A-   |  

election

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പടെ 32 തദ്ദേശഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 7 നും വോട്ടെണ്ണല്‍ 8 നും നടത്തും. ഉപതെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. അന്നുമുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം. കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.