കോതമംഗലം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 09:38 AM  |  

Last Updated: 10th November 2021 09:38 AM  |   A+A-   |  

municipal bus stand fire

കോതമംഗലം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ തീപിടിത്തം

 

കൊച്ചി: കോതമംഗലം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. 

പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലെക്‌സില്‍ നിന്നാണ് തീ ഉയര്‍ന്നത്. പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

താഴത്തെ നിലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് തീ പടരാതിരുന്നത് മൂലം വന്‍ദുരന്തം ഒഴിവായി. അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി രണ്ടര മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ അണച്ചത്.