പോക്‌സോ കേസില്‍ മോന്‍സന്‍ കസ്റ്റഡിയില്‍

നാളെ വൈകീട്ട് നാലുമണിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. 
പോക്‌സോ കേസില്‍ മോന്‍സന്‍ കസ്റ്റഡിയില്‍

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.  നാളെ വൈകീട്ട് നാലുമണിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. 

പോക്‌സോ കേസില്‍ പ്രതിയായ മോന്‍സനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. മോന്‍സന്‍ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളി ക്യാമറ വെച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊ!ഴി. തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തുന്നവരുടെയും അവിടെ നടന്നിരുന്നതിന്റെയും ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. കൂടാതെ ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ മോന്‍സന്റെ വീട്ടിലെത്തിച്ച് വിവര ശേഖരണം നടത്തിയിരുന്നു. ഫോറന്‍സിക്ക് സംഘം ഇവിടെ നിന്ന് ചില തെളിവുകളും ശേഖരിച്ചിരുന്നു.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്മണിനെ സസ്‌പെന്റ് ചെയ്തു. മോന്‍സണിന്റെ പുരാവസ്തു വില്‍പനയ്ക്ക് ലക്ഷ്മണ ഇടനിലനിന്നതായി െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു.

നടപടിക്ക് ശിപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്മണ നിരവധി തവണ മാനേജര്‍ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആന്ധ്ര സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിള്‍, ഖുര്‍ആന്‍, രത്‌നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി.

മോന്‍സന്‍ മാവുങ്കലും ഐ.ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോന്‍സണിന്റെ മാനേജറുമായി ഐ.ജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com