പതിനേഴുകാരൻ വാഹനം ഓടിച്ചു; പിതാവിന് 25,000 രൂപ പിഴ

പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസിൽ പിതാവിന് വൻ തുക പിഴശിക്ഷ. പതിനേഴുകാരൻ വാഹനമോടിച്ചതിന് അച്ഛന് കാൽലക്ഷം രൂപയാണ് ശിക്ഷ വിധിച്ചത്.  തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. 

കഴിഞ്ഞ മേയ് അഞ്ചിന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജംക്‌ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ‍‍ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

സ്കൂൾ തുറന്ന സാഹചര്യത്തിൽ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കർശന വാഹനപരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com