11 വയസ്സുള്ള മകൾക്ക് ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുത്തു;  പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 07:03 AM  |  

Last Updated: 11th November 2021 07:03 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തൃശ്ശൂര്‍: പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകൾക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ. തൃശൂർ സിറ്റി പൊലീസിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുക്കുകയും, ഇയാൾ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.