സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിനെ ഇഡി വിളിച്ചുവരുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 08:39 PM  |  

Last Updated: 11th November 2021 08:39 PM  |   A+A-   |  

swapna suresh released from jail

സ്വപ്‌ന സുരേഷ് അമ്മയ്‌ക്കൊപ്പം ജയിലിനു പുറത്തേക്ക്/ടിവി ദൃശ്യം


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെ വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിളിച്ചുവരുത്തിയത്. പിന്നീട് പ്രതികരിക്കാമെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഇഡി ഓഫീസില്‍ വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും സ്വപ്ന പ്രതികരിച്ചു. 

എല്ലാ ചോദ്യങ്ങള്‍ക്കും മറപടിയുണ്ടെന്നും താന്‍ ഒളിച്ചോടില്ലെന്നും ജയില്‍ മോചിതയായ ശേഷം സ്വപ്‌ന പ്രതികരിച്ചിരുന്നു. നിയമോപദേശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. 

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍മോചനം സാധ്യമായത്. നേരത്തെ സ്വപ്ന സുരേഷിന്റെ പേരില്‍ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വര്‍ണക്കടത്ത് കേസില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.