വീട്ടിലെ കിടപ്പുമുറിയില്‍ യുവതി കുത്തേറ്റ് മരിച്ച  നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 12:00 PM  |  

Last Updated: 11th November 2021 12:22 PM  |   A+A-   |  

Police

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പാലോട് പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം  ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അബ്ദുൽ റഹീമിനെ കാണാനില്ല. കൊലപാതക കാരണം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നു.

തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലർക്ക് ആണ് റഹിം. നാസിലയുടെ കുടുംബ വീട്ടിൽ ആണ് സംഭവം.

വ്യാഴാഴ്ച രാവിലെ 7 മണിയോടെ നാസിലയുടെ ഉമ്മ കിടപ്പുമുറിയിലെ കതക് തുറന്നു നോക്കിയപ്പോൾ ആണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലോട് പൊലീസ് സ്ഥലത്തെത്തി. റൂറൽ എസ്പിയും സംഭവസ്ഥലത്തെത്തി.