തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 05:16 PM  |  

Last Updated: 11th November 2021 05:16 PM  |   A+A-   |  

holiday

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുനാള്‍ പ്രമാണിച്ചാണ് അവധി.

തിരുവന്തപുരം, നെയ്യാറ്റിന്‍കര താലുക്കകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. കുര്‍ബാനയ്ക്ക് ഒരു സമയം 400 പേര്‍ക്ക് പങ്കെടുക്കാം.വിശ്വാസികളും വളണ്ടിയര്‍മാരും നിര്‍ബന്ധമായും കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം.   ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി തരപ്പെടുത്തിയിട്ടുണ്ട്.

വഴിയോരക്കച്ചവടത്തിനും കടല്‍തീരത്തെ കച്ചവടത്തിനും വിലക്കുണ്ട്..പ്രദേശത്ത് മെഡിക്കല്‍ ടീമിന്റെ സാന്നിധ്യവും മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുകയും ചെയ്തു. നവംബര്‍ 21 വരെയാണ് തിരുനാള്‍ ആഘോഷം.