കളിക്കുന്നതിന് ഇടയില്‍ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി; ഇടുക്കിയില്‍ പത്തുവയസുകാരന്‍ മരിച്ചു

മൂന്നാർ ന്യൂ കോളനിയിൽ കൃഷ്ണമൂർത്തി തങ്കം ദമ്പതികളുടെ മകൻ വിഷ്ണു ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മൂന്നാർ: വീടിനുള്ളിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. മൂന്നാർ ന്യൂ കോളനിയിൽ കൃഷ്ണമൂർത്തി തങ്കം ദമ്പതികളുടെ മകൻ വിഷ്ണു ആണ് മരിച്ചത്. 

നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് വിഷ്ണു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചികിത്സ കഴിഞ്ഞു കുറ്റ്യാർവാലിയിലെ വീട്ടിൽ വിശ്രമിക്കുന്ന പിതാവിനെ കാണുന്നതിനായി കൃഷ്ണമൂർത്തി ഭാര്യയെയും ഇളയ മകൻ വിശ്വയെയും കൂട്ടി ബുധനാഴ്ച ഉച്ചയോടെ പോയിരുന്നു.

ന്യൂ കോളനിയിലെ ബന്ധുവീട്ടിൽ വിഷ്ണുവിനെ നിർത്തിയാണ് ഇവർ പോയത്. എന്നാൽ അമ്മയും അനിയനും മടങ്ങിയെത്തുന്നതിനു കുറച്ചു മുൻപ് വിഷ്ണു സ്വന്തം വീട്ടിലേക്ക് വന്നു. കൃഷ്ണമൂർത്തിയും ഭാര്യയും മടങ്ങി വന്നപ്പോഴാണ് വീടിനുള്ളിൽ സാരി കൊണ്ടു കെട്ടിയ ഊഞ്ഞാലിൽ കഴുത്തു കുരുങ്ങിയ നിലയിൽ വിഷ്ണുവിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com