അക്ഷയ സെന്ററിലെ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം; ഉടമ അറസ്റ്റില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 07:36 AM  |  

Last Updated: 12th November 2021 07:36 AM  |   A+A-   |  

doctor rapes 25-year-old patient

പ്രതീകാത്മക ചിത്രം

 

കാവാലം: അക്ഷയ സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ടോടെയാണു സംഭവം. 

ഉടമയുടെ ഭാ​ഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ ജീവനക്കാരി ബഹളം വെച്ചു. ഇതോടെ നാട്ടുകാർ ഓടിക്കൂടി. ഇയാളെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.  കൈനടി പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. സിപിഎം അംഗമാണ് ഇയാൾ. സംഭവത്തെ തുടർന്ന് ഇയാളെ അംഗത്വത്തിൽനിന്നു നീക്കിയതായി ലോക്കൽ കമ്മിറ്റി അറിയിച്ചു.