കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 07:25 PM  |  

Last Updated: 12th November 2021 07:25 PM  |   A+A-   |  

k_ananthagopan

അഡ്വ. കെ അനന്തഗോപന്‍

 

തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി അംഗവും പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയുമായി അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിന്റാകും. അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ അനന്തഗോപനെ പ്രസിഡന്റായി തെരഞ്ഞെടുക്കും. സിപിഐ പ്രതിനിധിയായി മനേജ് ചരളേലും അംഗമാവും. നാളെ നിലവിലെ പ്രസിഡന്റിന്റെയും മെമ്പറുടെയും കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെയും മെമ്പറെയും തെരഞ്ഞെടുത്തത്.

2019ല്‍ പത്തനംതിട്ടയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു