ആനയെ കെട്ടുന്നത് സംബന്ധിച്ച് തര്‍ക്കം, അയല്‍വാസിയുടെ ഇരുകാലുകളുടെയും കുഴിഞരമ്പ് വെട്ടിമുറിച്ചു; ഒരു വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 07:46 AM  |  

Last Updated: 12th November 2021 07:46 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: ആനയെ കെട്ടുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിയ ശേഷം ഒരു വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയില്‍. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തന്‍വീട്ടില്‍ കുട്ടാപ്പി എന്ന അഭിലാഷി (40)നെയാണ് അറസ്റ്റ് ചെയ്തത്. വെണ്‍മണിച്ചിറ ജയചന്ദ്രവിലാസത്തില്‍ ജയചന്ദ്രനെയാണ് വീട്ടില്‍നിന്നു വിളിച്ചിറക്കി ഇരുകാലുകളുടെയും കുഴിഞരമ്പ് നോക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

2020 ഡിസംബര്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. ആനയെ കെട്ടുന്നതുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതി കൊട്ടിയത്ത് മടങ്ങിയെത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ റിമാന്‍ഡ് ചെയ്തു.