റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് റോഷി അഗസ്റ്റിന്‍

ഇപ്പോഴത്തെ അവസ്ഥയില്‍ ഡാം തുറക്കുക നാളെ മാത്രമാണെന്നും മന്ത്രി റോഷി
ഇടുക്കി ഡാം
ഇടുക്കി ഡാം

തൊടുപുഴ: ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ഡാം തുറക്കുക നാളെ മാത്രമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു

ഏത് സമയവും തുറന്നുവിടാനുള്ള സാഹചര്യമുണ്ടെങ്കില്‍ അതിനുള്ള അനുമതി എടുത്തിട്ടുണ്ട്. ഇന്നലെ മുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പില്‍ ഇന്നലെത്താക്കാള്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. ആവശ്യമെങ്കില്‍ നാളെ ഇടുക്കി ഡാം തുറക്കുകയുള്ളുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ താന്നെ ഡാം തുറക്കുമെന്ന് മന്ത്രി

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ താന്നെ ഡാം തുറക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനുളള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമായി ക്രമീകരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

നിലവില്‍ 2398.46 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. റൂള്‍വ് കെര്‍വ് പ്രകാരം ജലനിരപ്പ് 2390.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.40 അടിയിലെത്തി.

സെക്കന്‍ഡില്‍ നൂറ് ഘനയടി വെള്ളം ഒഴുക്കി വിടുമ്പോള്‍ പെരിയാറില്‍ ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്. അണക്കെട്ടിന് താഴെ താമസിക്കുന്നവരും , പെരിയാര്‍ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടി പിന്നിട്ടതും പരിഗണിച്ചിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിന് തുല്യമായി കുറച്ചിരുന്നു. നിലവില്‍ സെക്കന്‍ഡില്‍ 467 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. രാവിലെ ഇത് 933 ഘനയടിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com