ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുൻ എംഎൽഎയുടെ മകനും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 11:59 AM  |  

Last Updated: 13th November 2021 11:59 AM  |   A+A-   |  

car_catches_fire

വിഡിയോ സ്ക്രീൻഷോട്ട്

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ മകൻ ബിമലും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും കത്തിനശിച്ചു. 

മാവൂർ റോഡിൽ രാവിലെ എട്ട് മണിയോടെയാണ്  സംഭവം. കാറിന്റെ എയർ കണ്ടീഷണറിൽ നിന്ന് പുക വരകുന്നത് കണ്ട് ബിമലും മക്കളും പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാർ പൂർണ്ണമായും തീ പിടിക്കുകയായിരുന്നു. എ സിയിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്