80ലും 'യുവത്വത്തിന്റെ കരുത്ത്'; താരമായി മുന്‍ എംഎല്‍എ എംജെ ജേക്കബ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 07:56 PM  |  

Last Updated: 14th November 2021 07:57 PM  |   A+A-   |  

MJ_JACOB

80 വയസ്സിനു മുകളിലുള്ളവരുടെ ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം നേടിയ എംജെ ജേക്കബ്‌

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 80 വയസ്സിനു മുകളിലുള്ളവരുടെ ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം പിറവം മുന്‍ എംഎല്‍എ എംജെ ജേക്കബിന്. 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാംസ്ഥാനം എംജെ ജേക്കബിനാണ്.നാല് വെറ്ററന്‍സ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട് അദ്ദേഹം.

100, 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ എഴുപത്തിയേഴുകാരി സി.ഡി.എല്‍സി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സി.ഐ. തസ്തികയില്‍നിന്ന് വിരമിച്ചതാണ്. തൃശ്ശൂരിനെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

നാല്പതാമത് സംസ്ഥാന മലയാളി മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കമായത്. മത്സരം ഞായറാഴ്ച സമാപിക്കും.