വെള്ളക്കെട്ടില്‍ വീണ് മൂന്നുവയസ്സുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 04:27 PM  |  

Last Updated: 14th November 2021 05:12 PM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. ഇരിക്കൂറിലാണ് സംഭവം. പെടയങ്ങാട് സ്വദേശി പി സാജിദിന്റെ മകന്‍ നസല്‍ ആണ് മരിച്ചത്. 

കളിക്കുന്നതിനിടെ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് കുഴിയിൽ വെള്ളക്കെട്ടുണ്ടായത്.