അതിതീവ്രമഴ; തൊഴിലുറപ്പു ജോലികള്‍ നിര്‍ത്തിവെച്ചു, മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു, ഇടുക്കിയില്‍ ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 04:48 PM  |  

Last Updated: 14th November 2021 04:48 PM  |   A+A-   |  

rain alert in kerala

ഫയല്‍ ചിത്രം

 

തൊടുപുഴ: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശിച്ചു. വിനോദസഞ്ചാരത്തിനും മണ്ണെടുപ്പ്, ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിരോധനവും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇടുക്കി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിക്ക് പുറമേ എറണാകുളം, തൃശൂര്‍ എന്നി ജില്ലകളിലാണ് അതീവ ജാഗ്രതാനിര്‍ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

രാത്രിയാത്ര നിരോധിച്ചു

വയനാടും പാലക്കാടും മലപ്പുറവും ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി ഉള്‍പ്പെടെ ആറു ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.