നാളെ ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 05:12 PM  |  

Last Updated: 14th November 2021 05:12 PM  |   A+A-   |  

school

പ്രതീകാത്മക ചിത്രം

 


ആലപ്പുഴ: നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി  പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്തത്. ഇന്ന് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കേന്ദ്ര കാലാവാസ്ഥവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.