ശബരിമല തീര്‍ഥാടകര്‍ക്ക് നിയന്ത്രണം; സ്‌പോട്ട് ബുക്കിങ് നിര്‍ത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 05:32 PM  |  

Last Updated: 14th November 2021 05:41 PM  |   A+A-   |  

SABARIMALA_1

ഫയല്‍ ചിത്രം

 

ശബരിമല: ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. അടുത്ത നാല് ദിവസം തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതലയോഗത്തിന്റെതാണ് തീരുമാനം. 

സ്‌പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കും.വെര്‍ച്വുല്‍ ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും. പമ്പാ സ്‌നാനം അനുവദിക്കില്ല. പമ്പാനദിയില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെയാണിത്. 

മണ്ഡല- മകരവിളക്കിനായി നാളെയാണ് ശബരിമല നട തുറക്കുക. ഇതിനുള്ള എല്ലാ ക്രമീകരങ്ങളും ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിരുന്നു.