വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 09:29 PM  |  

Last Updated: 14th November 2021 09:29 PM  |   A+A-   |  

running car caught fire in kochi

പ്രതീകാത്മക ചിത്രം

 

കൊച്ചി:  വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. 

തീ പിടിക്കുന്നതിന് മുമ്പ് വണ്ടി ഓഫാക്കി ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. എട്ടോളം യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്നാണ് അനുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂരും സമാനമായ നിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു.