കളിക്കുന്നതിനിടെ തോട്ടില്‍ വീണു; ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 07:34 PM  |  

Last Updated: 14th November 2021 07:37 PM  |   A+A-   |  

The body of a three-year-old boy  has been found

ആരോം ഹെവന്‍, കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍

 

തൃശ്ശൂര്‍: വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പട്ടയപ്പാടം സ്വദേശി ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനാണ് മരിച്ചത്. ആനയ്ക്കല്‍ അമ്പലത്തിന് സമീപം ബ്ലോക്ക് താണിത്ത്കുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുളിക്കാനായി കുട്ടിയെ മുറ്റത്തേക്ക് ഇറക്കിയതിന് പിന്നാലെ  തോട്ടില്‍ വീണ് കാണാതാകുകയായിരുന്നു. 

രാവിലെ 11.30ഓടെയാണ് സംഭവം. കുളിക്കാനായി കുട്ടിയെ മുറ്റത്തേക്ക് ഇറക്കിയപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടി ഓടിക്കളിക്കുന്നതിനിടയില്‍ സമീപത്തുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷപ്പെടുത്തുന്നതിനായി ഒപ്പം ചാടിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തോട്ടില്‍ ശക്തമായ കുത്തൊഴുക്ക് ഉണ്ടായിരുന്നു.

കുട്ടിക്ക് വേണ്ടി ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വൈകുന്നേരം ആറ് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.