കുളിപ്പിക്കാന്‍ നിര്‍ത്തിയ കുട്ടി കനാലില്‍ കാല്‍വഴുതി വീണു; മൂന്ന് വയസ്സുകാരനായി തെരച്ചില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 05:34 PM  |  

Last Updated: 14th November 2021 05:34 PM  |   A+A-   |  

Three-year-old boy falls into canal

വേളൂക്കരയില്‍ കനാലില്‍ വീണ കുട്ടിയ്ക്കായി തെരച്ചില്‍ നടത്തുന്ന ദൃശ്യം

 

തൃശൂര്‍:  വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ടു മൂന്നു വയസ്സുകാരനെ കാണാതായി. ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. 
പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. കുളിപ്പിക്കാനായി വീടിന് വെളിയില്‍ നിര്‍ത്തിയിരുന്ന സമയത്താണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ ചുറ്റുപാടും നോക്കുമ്പോള്‍ വീടിന് മുന്‍വശമുള്ള കനാലില്‍ കുട്ടി കാല്‍വഴുതി വീഴുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ അമ്മയും കനാലിലേക്ക് എടുത്തുചാടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കനത്തമഴയില്‍ കനാലില്‍ കുത്തിയൊലിച്ചാണ് വെള്ളം ഒഴുകുന്നത്. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കനാല്‍ കടന്നുപോകുന്ന സമീപ പ്രദേശങ്ങളിലടക്കമാണ് തെരച്ചില്‍ നടക്കുന്നത്.