പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റും, മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 05:06 PM  |  

Last Updated: 14th November 2021 05:06 PM  |   A+A-   |  

pamba_river

പമ്പാനദി/ഫയല്‍ ചിത്രം

 

പത്തനംതിട്ട: പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഉച്ചക്ക് 12 മണിക്കാണ് നീല അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്ന് 11 മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 981.55 മീറ്ററിലെത്തി. 986.33മീറ്ററാണ് പമ്പ ഡാമിന്‍റെ പരമാവധി ജലനിരപ്പ്. 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ് യഥാക്രമം നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്. 

പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതാണെന്നും  കലക്ടര്‍ അറിയിച്ചു.