രക്തം തളംകെട്ടി കിടന്നു; ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സ്ഥലം കണ്ട 56കാരൻ കുഴഞ്ഞു വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 03:35 PM  |  

Last Updated: 15th November 2021 03:35 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മമ്പുറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സ്ഥലം കണ്ടതിന് പിന്നാലെ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവ സ്ഥലത്ത് രക്തം തളംകെട്ടി നിൽക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. 

പ്രാഥമിക നിരീക്ഷണത്തിൽ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ട് പോകുന്നതായി പൊലീസ് വ്യതക്തമാക്കി.