കളിക്കുന്നതിനിടെ കാല്‍വഴുതി നാലുവയസുകാരി കിണറ്റില്‍ വീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 02:41 PM  |  

Last Updated: 15th November 2021 03:21 PM  |   A+A-   |  

girl fell into a well and died

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വെഞ്ഞാറമൂട് കമുകിന്‍കുഴിയില്‍ നാല് വയസുള്ള കുട്ടി കിണറ്റില്‍ വീണ് മരിച്ചു. വെഞ്ഞാറമൂട് സ്വദേശി പ്രിയയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ വഴുതി സംരക്ഷണഭിത്തിയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

ഗോകുലം മെഡിക്കല്‍ കോളജിലെ ജീവനക്കാരിയായ പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ട് വീട്ടില്‍ എത്തിയ ശേഷം ഉറങ്ങുകയായിരുന്നു. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.