അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കി, പതിന്നാലുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 07:41 AM  |  

Last Updated: 15th November 2021 07:41 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: പെണ്‍കുട്ടിയുടെ അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയശേഷം പെണ്‍കുട്ടിയെ മാനഭം​ഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.  ക്‌ളാപ്പന പാട്ടത്തില്‍ കടവ്, കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിലെത്തി കടന്നുപിടിച്ചെന്നാണ് കേസ്. ഓച്ചിറ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.