ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം : മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 12:02 PM  |  

Last Updated: 15th November 2021 12:05 PM  |   A+A-   |  

bjp

ഫയല്‍ ചിത്രം

 

പാലക്കാട് : ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മലമ്പുഴ മണ്ഡലത്തിലാണ് ഹർത്താൽ. ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകീട്ട് ആറുവരെയായിരിക്കും ഹർത്താലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.   

 മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ( 27) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ   ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം ബെക്ക് തടഞ്ഞു നിർത്തി  സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ വെട്ടി വീഴ്‌ത്തുകയായിരുന്നു. 

ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രദേശത്ത് നേരത്തെ മുതല്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു.