നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 06:56 PM  |  

Last Updated: 15th November 2021 07:07 PM  |   A+A-   |  

holidaycalendarheader

ഫയല്‍ ചിത്രം

 

പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.  

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കണം. അതേസമയം സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കണം. 

നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള, എംജി സര്‍വകലാശാലകള്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും