ആലപ്പുഴ ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 05:33 PM  |  

Last Updated: 15th November 2021 05:33 PM  |   A+A-   |  

Schools in Alappuzha district will also be closed on Tuesday

ഫയല്‍ ചിത്രം

 

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും സമീപം മധ്യ കിഴക്കന്‍- തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.