ബൈക്കില്‍ പോകുന്നതിനിടെ യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 06:46 PM  |  

Last Updated: 15th November 2021 07:10 PM  |   A+A-   |  

shaji

കടന്നല്‍ കുത്തേറ്റ് മരിച്ച ഷാജി

 

തൃശൂര്‍: കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു. തൃശൂര്‍ എളനാടില്‍ ബൈക്കില്‍ പോകുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു. തൃക്കാണയ നരിക്കുണ്ട് സ്വദേശി ഷാജിയാണ് മരിച്ചത്. വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാജിയെ കടന്നലുകള്‍ ആക്രമിച്ചത്. ശരീരാമസകലം കുത്തേറ്റ ഷാജി ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ പിന്നാലെ വന്ന് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിയോടെ മരിക്കുയായിരുന്നു.