കൈകൾ കൂട്ടിക്കെട്ടി, സാഹസികമായി വേമ്പനാട്ടുകായൽ നീന്തിക്കടന്ന് പതിമൂന്നുകാരൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 08:26 AM  |  

Last Updated: 15th November 2021 08:26 AM  |   A+A-   |  

ananthadarshan_vembanad_lake

വിഡിയോ സ്ക്രീൻഷോട്ട്

 

ആലപ്പുഴ: കൈകൾ ബന്ധിച്ചു വേമ്പനാട്ടുകായൽ നീന്തിക്കടന്ന് പതിമൂന്നുകാരൻ. കോതമംഗലം സ്വദേശികളായ എ ജെ പ്രിയദർശന്റെയും രേഖയുടെയും മകൻ അനന്ത ദർശൻ ആണ് കൈകൾ ബന്ധിച്ച് സാഹസികമായി വൈക്കംകായൽ നീന്തിക്കടന്നത്. ചേർത്തല തവണക്കടവിൽ നിന്ന് മൂന്ന് കിലോമീറ്ററോളം നീന്തി അനന്ത ദർശൻ വൈക്കത്തെത്തി. 

ഇന്നലെ രാവിലെ 7.45ന് എംഎൽഎ ദലീമ ജോജോ കൈകൾ ബന്ധിച്ച്  പ്രകടനം ഫ്ലാഗ് ഓഫ് ചെയ്തു. 10.45ന് വൈക്കം കോവിലകത്തും കടവ് മാർക്കറ്റിൽ നീന്തിക്കയറിയ അനന്ത ദർശനെ സി കെ ആശ എംഎൽഎ കയ്യിലെ ബന്ധനം അഴിച്ച് സ്വീകരിച്ചു. 

അഞ്ചു വർഷത്തോളമായി നീന്തൽ പരിശീലിക്കുന്ന അനന്തദർശൻ  മൂന്നു മാസമായി കൈകൾ ബന്ധിച്ചുള്ള നീന്തൽ പരിശീലനത്തിലായിരുന്നു. അമ്മാവനും പരീശീലകനുമായ  പിറവം സ്വദേശി ബിജു തങ്കപ്പനും അനന്ത ദർശന്റെ ഒപ്പം നീന്തി. സുരക്ഷയ്ക്കായി മൂന്ന് വള്ളങ്ങളിൽ രക്ഷാപ്രവർത്തകരും ഉണ്ടായിരുന്നു.