മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച അമ്മ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 04:42 PM  |  

Last Updated: 16th November 2021 04:42 PM  |   A+A-   |  

arrested1

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഷൊര്‍ണൂരില്‍ മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ കുട്ടികശുടെ അമ്മ ദിവ്യ അറസ്റ്റില്‍. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കല്‍ കോജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.

കുട്ടികളുടെ മൃതദേഹം ഇന്ന് ഉച്ചയോടെ  പൊതുദര്‍ശനത്തിന് ശേഷം ഷൊര്‍ണൂര്‍ നഗരസഭാ ശ്മശാനത്തില്‍ അടുത്തടുത്തായി കുഴിയെടുത്ത് സംസ്‌കരിച്ചു

ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ പരിയംതടത്തില്‍ വിനോദിന്റെ മക്കളായ അഭിനവ് (1), അനിരുദ്ധ് (4) എന്നിവരെ കൊന്നശേഷം ദിവ്യ കെയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ദുരന്തമറിഞ്ഞ് മനംനൊന്ത് വിനോദിന്റെ അമ്മൂമ്മ അമ്മിണി അമ്മ(76)യും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
സംഭവ സമയത്ത് വിനോദ് പുറത്തുള്ള സോഫയില്‍ കിടക്കുകയും അമ്മിണി അമ്മ തൊട്ടടുത്ത മുറിയിലുമായിരുന്നു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കുഞ്ഞുങ്ങള്‍ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിണ മുഖത്ത് അമര്‍ത്തിയാണ് കൊലനടത്തിയതെന്ന് കുട്ടികളുടെ അമ്മയുടെ മൊഴി. കുട്ടികള്‍ക്ക് വിഷം നല്‍കിയിട്ടുണ്ടെന്നുള്ള യുവതിയുടെ മൊഴികൂടി വ്യക്തമാകാന്‍ ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകണമെന്ന് പൊലീസ് പറയുന്നു.