തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകൻ അറസ്റ്റിൽ. ഇടുക്കി രാജകുമാരിയിലാണ് സംഭവം. കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് പെൺകുട്ടിയെ ഒരാഴ്ച മുൻപ് സ്വന്തം വീട്ടിലെത്തിച്ചത്. മാതാപിതാക്കളില്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
പെൺകുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ ബന്ധുക്കൾക്ക് പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതർ പറഞ്ഞു. പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കു മുൻപാകെ ഹാജരാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ