വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 11:58 AM  |  

Last Updated: 16th November 2021 11:58 AM  |   A+A-   |  

viyur jail

ഫയല്‍ ചിത്രം

 

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവുകാരനായ സദനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ നിർമാണ യൂണിറ്റിലെ ജീവനക്കാരനാണ് സദൻ. 

മൂർച്ചയുള്ള ആയുധം കൊണ്ട് ഇയാൾ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറയുന്നു. സാരമായി പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്ത് സാഹചര്യത്തിലാണ് സദൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമല്ല.