കണ്ണൂര്‍ വിമാനത്താവളത്തില്‍ 51ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 12:21 PM  |  

Last Updated: 16th November 2021 12:21 PM  |   A+A-   |  

GOLD SMUGGLING CASE

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 

കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്. 1040 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു.  മൂന്ന് യാത്രികരില്‍ നിന്നായി 4.700 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്.