വീട്ടമ്മയുടെ കഴുത്തില്‍ വാള്‍വച്ച് ഭീഷണിപ്പെടുത്തി; വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു; വീണ്ടും ഗുണ്ടാ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 10:35 AM  |  

Last Updated: 16th November 2021 10:35 AM  |   A+A-   |  

crime News

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ഉള്ളൂര്‍കോണത്താണ് അക്രമി സംഘം ആക്രമണം അഴിച്ചുവിട്ടത്. 

വീട്ടമ്മയുടെ കഴുത്തില്‍ വാള്‍വച്ച് ഭീഷണിപ്പെടുത്തിയ സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകര്‍ത്തു. മൂന്ന് വീടുകളും നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് സംഘം തകര്‍ത്തത്. 

ഉള്ളൂര്‍കോണം സ്വദേശി ഹാഷിം ആണ് ആക്രമണം അഴിച്ചുവിട്ടത്. നിരവധി അടിപിടി, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.