വിധവാ പെൻഷൻ അപേക്ഷ നൽകി മടങ്ങിയ 50കാരി ലോറി ഇടിച്ചു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 10:10 AM  |  

Last Updated: 16th November 2021 10:10 AM  |   A+A-   |  

died_in_accident

മേഴ്സി നെൽസൺ

 

ആലപ്പുഴ:  വിധവാ പെൻഷൻ ലഭിക്കാനുള്ള അപേക്ഷ നൽകി മടങ്ങിയ 50കാരി മിനി ലോറി ഇടിച്ചു മരിച്ചു. മംഗലം പനയ്ക്കൽ മേഴ്സി നെൽസൺ (50) ആണ് മരിച്ചത്. ആലപ്പുഴ നഗരസഭാ ഓഫിസിൽ പോയി മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മേഴ്സിയെ ലോറി ഡ്രൈവർ ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.

നാല് മാസം മുൻപാണ് മേഴ്സിയുടെ ഭർത്താവ് പി ജെ നെൽസൺ മരിച്ചത്. ഇരുവരും കയർ ഫാക്ടറി തൊഴിലാളികളായിരുന്നു. മക്കൾ: അ‍ഞ്ജു, ആൻസി. മരുമക്കൾ: ദിലി, ദീപു.