'അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്ക്'; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍

എക്‌സൈസിലെ ഓരോരുത്തരുടെയും വിവരം തന്റെ മുമ്പിലുണ്ട്. ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു
മന്ത്രി എം വി ഗോവിന്ദന്‍ സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം
മന്ത്രി എം വി ഗോവിന്ദന്‍ സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍. സേനയെ നാണം കെടുത്തുന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ഷാപ്പുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നു. അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്കാണ് ചിലര്‍ക്ക്.

ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളമുണ്ട്. ശമ്പളം ഇല്ലെങ്കില്‍ അതിന് വേണ്ടി സമരം നടത്തണം. അതിനല്ലേ സംഘടന. അതിന് പകരം കൃത്യമായി മാസപ്പടിയും, ഓരോ ഷാപ്പില്‍ നിന്നും ബാറില്‍ നിന്നും മാസാമാസം ഇത്ര ആയിരം റുപ്പിക കിട്ടിയാലേ അടങ്ങൂ എന്ന മാനസികാവസ്ഥയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ എന്താകും എക്‌സൈസ് വകുപ്പിന്റെ അവസ്ഥയെന്ന് മന്ത്രി ചോദിച്ചു.

ഇത്തരം ഉദ്യോഗസ്ഥര്‍ ആത്മപരിശോധന നടത്തണം. തിരുത്താത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ കുടുങ്ങും. എക്‌സൈസിലെ ഓരോരുത്തരുടെയും വിവരം തന്റെ മുമ്പിലുണ്ട്. ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com