പൊലീസുകാരന്റെ ഫോൺ കള്ളൻ കോടതിമുറിക്കുള്ളിൽ നിന്നും ​കവർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 09:20 PM  |  

Last Updated: 16th November 2021 09:20 PM  |   A+A-   |  

I PHONE

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോടതിമുറിക്കുള്ളില്‍ വച്ച് പൊലീസുകാരന്റെ സ്മാർട്ട് ഫോണ്‍ കവര്‍ന്നു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവം. കോടതി മുറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി ജി ഷൈനിന്റെ 18,000 രൂപ വിലയുള്ള ഫോണാണ് മോഷ്ടാവ് കവര്‍ന്നത്.

പെറ്റിക്കേസുകളുടെ ഫയല്‍ എടുക്കാന്‍ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോണ്‍ മോഷണംപോയ വിവരം ഷൈന്‍ അറിയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം പ്രതികൾക്ക്​ കോടതിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചി​ട്ട്​ ദിവസങ്ങളേ ആയിട്ടുള്ളൂ. കോടതി ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്​ടപ്പെട്ട വിവരം കൃത്യസമയത്ത്​ പൊലീസില്‍ അറിയിക്കാൻ​ കഴിയാതിരുന്നതും ഫോൺ കണ്ടെത്തുന്നതിൽ​ ബുദ്ധിമുട്ടായി.