മഴ തുടരുന്നു; ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 08:47 PM  |  

Last Updated: 16th November 2021 08:47 PM  |   A+A-   |  

Rain_abates

ഫയല്‍ ചിത്രം


ആലപ്പുഴ: ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. 

വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട് താലൂക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. 

അട്ടപ്പാടിയില്‍ കനത്ത മഴ, ചുരത്തില്‍ പിക്അപ്പ് വാന്‍ ഒഴുകിപ്പോയി

അട്ടപ്പാടി ചുരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ആനമൂളി ഉരുളക്കുന്നില്‍ പിക്അപ്പ് വാന്‍ ഒഴുകിപ്പോയി. വാഹനത്തിലുണ്ടായിരുന്ന പുത്തന്‍വീട്ടില്‍ സോമനും മകനും രക്ഷപ്പെട്ടു. വാഹനം ഒഴുകി പോയി.

അച്ഛനും മകനും അതിസാഹസികമായാണ് രക്ഷപ്പെട്ടത്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കോഴി വേസ്റ്റുമായി പോയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. തൊട്ടടുത്തുള്ളവര്‍ വടം കെട്ടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.