'മകള്‍ക്ക് പാടിക്കൊടുക്കുന്ന താരാട്ട്'; സ്‌കൂളിലെത്തിയ കുട്ടികളെ പാട്ടുംപാടി കയ്യിലെടുത്ത് കലക്ടര്‍

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഹൃദ്യമായ പാട്ടുമായി തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍
വീഡിയോ സ്‌ക്രീന്‍ഷോട്ട് 
വീഡിയോ സ്‌ക്രീന്‍ഷോട്ട് 


തൃശൂര്‍: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഹൃദ്യമായ പാട്ടുമായി തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ജില്ലാതല രണ്ടാംഘട്ട പ്രവേശനോത്സവം 'തിരികെ സ്‌കൂളിലേക്ക്' അയ്യന്തോള്‍ ജി വി എച്ച് എസ് എസില്‍വെച്ചു നടന്നപ്പോഴാണ് കലക്ടര്‍ പാട്ടുപാടിയത്. 

ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് എല്ലാ ആശംസകളും അറിയിച്ച കലക്ടര്‍ ജീവിതത്തിലെ മികച്ച സമയമായ സ്‌കൂള്‍ ജീവിതത്തില്‍ ഇഷ്ടത്തോടെ പഠിക്കണമെന്നും നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. 

കുട്ടികളുടെ ആവശ്യപ്രകാരമായിരുന്നു കലക്ടര്‍ ഗാനമാലപിച്ചത്. പൂക്കളും ചെടികളും നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ കലക്ടറേയും കുട്ടികളെയും സ്വീകരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മദനമോഹനന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ഡിവിഷണല്‍ കൗണ്‍സിലര്‍ എന്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പല്‍ ജയലത കെ പി സ്വാഗതവും ഹെഡ്മിസ്ട്രസ് ജയലക്ഷ്മി എം നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com