വൈക്കത്തഷ്ടമി ഉത്സവം ഇന്ന് കൊടിയേറും 

രാവിലെ 8.30നും 10.30നും ഇടയിലാണ് കൊടിയേറ്റം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 8.30നും 10.30നും ഇടയിലാണ് കൊടിയേറ്റം. കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ ബി എസ് പ്രകാശ് ദീപം തെളിക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്  മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. 

അഞ്ചാം ഉത്സവ ദിനമായ 20ന് ഉദയനാപുരം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വൈക്കം ക്ഷേത്രത്തിൽ കൂടിപ്പൂജ, വിളക്ക് എന്നിവ നടക്കും. ഏഴാം ഉത്സവദിനമായ 22നാണ് ഋഷഭ വാഹനം എഴുന്നള്ളിപ്പ്. അഷ്ടമിനാളായ 27ന് പുലർച്ചെ 4.30ന് വൈക്കത്തഷ്ടമി ദർശനം. രാത്രി ഉദയനാപുരത്തപ്പന്റെ വരവ്, അഷ്ടമിവിളക്ക്, വലിയ കാണിക്ക, വിടപറയൽ, 28ന് ആറാട്ട്, 29ന് മുക്കുടി നിവേദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com