കാറിലെത്തി, ഫോൺ വിളിച്ചു കൊണ്ട് ട്രാക്കിലേക്ക്; യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 02:59 PM  |  

Last Updated: 16th November 2021 03:01 PM  |   A+A-   |  

youth commits suicide

ഹരികൃഷ്ണൻ പത്മനാഭൻ, ഫെയ്‌സ്ബുക്ക്‌

 

കോട്ടയം: കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്. 

രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്പലം റെയിൽവെ ക്രോസിന് സമീപത്തായിരുന്നു സംഭവം. രാവിലെ 10 മണിയോടെ റെയിൽവേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണൻ, വാഹനം നിർത്തി പുറത്തിറങ്ങി. 

ഫോൺ വിളിച്ചുകൊണ്ടു റെയിൽവേ ട്രാക്കിലേക്ക് നടന്നു. ട്രെയിൻ വന്നപ്പോൾ മുന്നിലേക്കു ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു.