അതിരപ്പിള്ളി, വാഴച്ചാല്‍ തുറന്നു; മലക്കപ്പാറയിലേക്കും പ്രവേശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 07:14 AM  |  

Last Updated: 17th November 2021 07:14 AM  |   A+A-   |  

athirapilly opened

ഫയല്‍ ചിത്രം

 

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പ്രവേശനം നിരോധിച്ച തൃശൂര്‍ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് തുറന്നത്. ഇവിടങ്ങളിലേക്ക് രാവിലെ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 

മലക്കപ്പാറയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്‍വലിച്ചിട്ടുണ്ട്. ആളുകള്‍ക്ക് മലക്കപ്പാറയിലേക്ക് പോകാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് വിലക്ക് പിന്‍വലിച്ചത്.