ഇടുക്കിയിലും നേരിയ ഭൂചലനം, 1.8 തീവ്രത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 03:16 PM  |  

Last Updated: 17th November 2021 03:16 PM  |   A+A-   |  

earthquake in IDUKKI

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: കോട്ടയത്തിന് പുറമേ ഇടുക്കിയിലും നേരിയ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇടുക്കിയില്‍ ഭൂചലനം ഉണ്ടായത്. ജനങ്ങള്‍ പരിഭ്രാന്തരായതായാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയത്ത് മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് 1.99 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.  

മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും പൂവരണി തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിള്‍ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പാലയാണ് പ്രഭവകേന്ദ്രമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പാലായില്‍ അരുണാപുരം, പന്ത്രണ്ടാംമൈല്‍ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും അനുഭവപ്പെട്ടിരുന്നു.