‘ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 06:34 AM  |  

Last Updated: 17th November 2021 06:34 AM  |   A+A-   |  

minister v sivankutty

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും തന്നെയും ചേർത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. രണ്ടു പേരുടെയും ഫോട്ടോ ചേർത്തുവെച്ച് ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന ട്രോൾ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

‘ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ, കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടത്’ എന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

യഥാർഥ സുകുമാരക്കുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേർത്തുവെച്ച് മുഖസാദൃശ്യമില്ലേയെന്ന ചോദ്യവുമായാണ് ട്രോൾ. ട്രോൾ സോഷ്യൽ മീഡിയയിൽ വൈറലാതോടെയാണ് മന്ത്രി പ്രതികരണവുമായി എത്തിയത്.